ശബരിമല തീര്‍ത്ഥാടനം: സര്‍ക്കാരിന്റെത് നിഷേധാത്മക നിലപാട്-കുമ്മനം

Monday 17 November 2014 10:42 pm IST

എരുമേലി: ശബരിമലയടക്കം തീര്‍ത്ഥാടകരെത്തുന്ന പ്രധാന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനകാര്യത്തില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. എരുമേലിയില്‍ സേവാസമാജത്തിന്റെ അന്നദാന സേവാകേന്ദ്രം ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വനംവകുപ്പും-ദേവസ്വംബോര്‍ഡും തമ്മിലുള്ള തര്‍ക്കമാണ് ശബരിമല തീര്‍ത്ഥാടന വികസനത്തിന് തടസ്സം. കുന്നാര്‍ ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സന്നിധാനത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകും. പതിനഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മാണമാരംഭിച്ച ശബരിമലയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പണിപൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ക്യൂ കോംപഌക്‌സിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചില്ല, വനംവകുപ്പും ദേവസ്വംബോര്‍ഡും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാത്തതാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത്. എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭയരഹിതമായി പേട്ടതുള്ളുന്നതിനായി പോലീസ് ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമാണെങ്കിലും അത് അട്ടിമറിക്കാനുള്ള നീക്കം അപലപനീയമാണ്. എരുമേലിയിലെ വികസനം ശബരിമല മാസ്റ്റര്‍ പ്ലാനില്‍  ഉള്‍പ്പെടുത്തേണ്ടതാണെന്നും കുമ്മനം പറഞ്ഞു.  പേട്ടതുള്ളുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതത്വം ഒരുക്കാന്‍ ജില്ലാ ഭരണകൂടനത്തിന് കഴിയണമെന്നും അല്ലെങ്കില്‍ അതിനായി ഏതറ്റം വരെയും പോകാന്‍ ഹൈന്ദവ സംഘടനകള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.