എരുമേലിയില്‍ അയ്യപ്പ സേവാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

Monday 17 November 2014 10:43 pm IST

എരുമേലി: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ എരുമേലിയില്‍ അയ്യപ്പസേവാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. സേവാകേന്ദ്രം സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി രാജന്‍ ഈറോഡ് ഉദ്ഘാടനം ചെയ്തു. ദേശീയ ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. വിശന്ന് ദാഹിച്ചു വരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലാഭേച്ഛകൂടാതെ കൊടുക്കാന്‍ കഴിയുന്നവരും ശ്രീകോവിലിലെ മന്ത്രങ്ങള്‍ കൊണ്ടുള്ള പൂജയും തുല്യമായ കര്‍മ്മമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഈശ്വരകാര്യവും ഭൗതികകാര്യവും ഒരു പോലെ സമന്വയിപ്പിക്കുകയാണ് നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക സേവാസമാജം കഴിഞ്ഞ ഏഴുവര്‍ഷമായി നൂറോളം സേവാ കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് ചെയ്യുന്നത്. അയ്യപ്പഭക്തന്‍മാരുടെ കഷ്ടപ്പാടും ദുരിതവും പരിഹരിക്കാന്‍ കഴിയുന്നതില്‍ ആത്മസമര്‍പ്പണവും സംതൃപ്തിയും കണ്ടെത്തണം. ഭക്ഷണവും വെള്ളവും അടക്കംവരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്ഥാടകരുടെ അവകാശമാണ്. ഭരണഘടനാപരമായ മൗലികതയുമാണ് ഇത്തരം കാര്യങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചുക്കുവെള്ളവിതരണം ബ്ലോക്കു പഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. കര്‍ഷകനായ മോഹന്‍ദാസില്‍ നിന്നും അന്നദാനത്തിനുള്ള ഉല്പന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സന്തോഷ് ഏറ്റുവാങ്ങി. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ് കെ.പി. സുരേഷ്‌കുമാര്‍ വിതരണം ചെയ്തു. ചടങ്ങില്‍ സേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന്‍, ശബരീശ സേവാസമിതി സെക്രട്ടറി വി.സി. അജികുമാര്‍, ദേവസ്വം എ.ഇ. പിഡി. ഷാജി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ആര്‍. ഹരിലാല്‍ സേവാസമാജം പ്രസിഡന്റ് ബിജി കല്ല്യാണി, സെക്രട്ടറി എസ്. മനോജ്, ട്രഷറര്‍ എസ്. രാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.