ബാലഗോകുലം പന്തളം താലൂക്ക് കലോത്സവം സമാപിച്ചു

Tuesday 18 November 2014 10:25 am IST

പന്തളം : ബാലഗോകുലം പന്തളം താലൂക്ക് കലോത്സവം സമാപിച്ചു.താലൂക്ക് അദ്ധ്യക്ഷന്‍ എന്‍ ആര്‍ ശ്രീനിവാസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം നാട്യശ്രീ നൃത്തവിദ്യാലയം ഡയറക്ടര്‍ ജയശ്രീ ഉദ്ഘാടനം ചെയ്തു. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മല്ലിക അമ്പാടി ബാലഗോകുലം ഒന്നാംസ്ഥാനം കരസ്ഥമാക്കി. പന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രത്‌നമണി സുരേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ബാലഗോകുലം ശബരിഗിരി മേഖലാ കാര്യദര്‍ശി ജെ. രാജേന്ദ്രന്‍,ജില്ലാ കാര്യദര്‍ശി ആര്‍. വിഷ്ണുരാജ്,ജില്ലാ സഹകാര്യദര്‍ശി സജു വടക്കേക്കര,താലൂക്ക് രക്ഷാധികാരി എം. സി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.താലൂക്ക് കാര്യദര്‍ശി എസ്. പ്രശാന്ത്കുമാര്‍ സ്വാഗതവും താലൂക്ക് സഹസംഘടനാ കാര്യദര്‍ശി പി. എസ.് അരുണന്‍ നന്ദിയും പറഞ്ഞു. 60 മത്സരഇനങ്ങളിലായി 300 ഓളം മത്സരാര്‍ത്ഥികള്‍ താലൂക്ക് കലോത്സവത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.