തിരുവനന്തപുരം: കായികാധ്യാപകരുടെ സമരം അനാവശ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. കായികാദ്ധ്യാപകരായി പ്രൊട്ടക്റ്റഡ് അദ്ധ്യാപക ബാങ്കിലുള്ള ഭാഷാ അദ്ധ്യാപകരെയും നിയമിക്കുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.
മുടങ്ങിയ ജില്ലാ കായിക മേളകള്‍ രണ്ടു ദിവസത്തിനകം നടത്തും. ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ കായികമേളയുടെ പുതിയ തീയതി ഇന്നു തന്നെ പ്രഖ്യാപിക്കും.
കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ മാസം 20 മുതല്‍ 23 വരെ നടത്താനായിരുന്നു സംസ്ഥാന സ്കൂള്‍ കായിക മേള മാറ്റിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: