കാവാലത്ത് 125 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു

Tuesday 18 November 2014 4:18 pm IST

കുട്ടനാട്: കാവാലം ചേന്നങ്കരിയില്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍പ്പെട്ട 125 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. അംഗത്വ വിതരണ സമ്മേളനം ബിജെപി കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസും സിപിഎമ്മും അണികളെ വഞ്ചിക്കുന്നതിനാലാണ് സാധാരണക്കാരായ ജനങ്ങള്‍ ബിജെപിയില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചേന്നങ്കരി ബൂത്ത് കമ്മറ്റി പ്രസിഡന്റ് എം.കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് മുകേഷ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സുകുമാരന്‍നായര്‍, ആര്‍എസ്എസ് കാവാലം മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് അനൂപ് എന്നിവര്‍ സംസാരിച്ചു. കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ നിന്ന് സിപിഎം, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്കെത്തിയ അഞ്ഞൂറോളം പേര്‍ക്ക് കൃഷ്ണപുരം ജങ്ഷനില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ അടുത്തദിവസങ്ങളില്‍ സംസ്ഥാന നേതാക്കള്‍ സ്വീകരണം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.