ശബരിമല തീര്‍ത്ഥാടകന് നായയുടെ കടിയേറ്റു

Tuesday 18 November 2014 4:19 pm IST

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകന് തെരുവ് നായയുടെ കടിയേറ്റു. ആന്ധ്ര ചിറ്റൂര്‍ സ്വദേശി രമണനാ (38)ണ് നായയുടെ കടിയേറ്റത്. ട്രയിന്‍ ഇറങ്ങിയശേഷം ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നുവരുമ്പോള്‍ ഇവിടെ ഉണ്ടായിരുന്ന നിരവധി തെരുവു നായ്കളില്‍ ഒന്ന് ഇയാളുടെ കാലില്‍ കടിക്കുകയായിരുന്നു. ഉടന്‍തന്ന രമണനെ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുളള മെഡിക്കല്‍ ക്ലിനിക്കിലും, പിന്നീട് ചെങ്ങന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.