കര്‍ഷകര്‍ക്ക് കാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍

Tuesday 18 November 2014 10:44 pm IST

പാലാ: 2 ഹെക്ടര്‍ വരെയുള്ള കൃഷിക്കാര്‍ക്ക് 90 ശതമാനം തുക സര്‍ക്കാര്‍ വഹിച്ചുകൊണ്ട് അഗ്രികള്‍ച്ചറള്‍ ഇന്‍ഷുറന്‍സ് പദ്ധതിയും 50 ശതമാനം സര്‍ക്കാര്‍ വഹിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധഥിയും ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ.എം. മാണി പാലായില്‍ പറഞ്ഞു. 61-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനങ്ങള്‍ കോട്ടയം ജില്ലയ്ക്ക് നല്‍കിയ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു. മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ബഡ്ജറ്റില്‍ സഹകരണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. മികച്ച സഹകാരി അവാര്‍ഡ് നേടിയ ജോര്‍ജ് സി. കാപ്പനെ അഡ്വ. ജോയി എബ്രഹാം എംപി ആദരിച്ചു. നിര്‍മ്മലാ ജിമ്മി, കുര്യാക്കോസ് പടവന്‍, ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ജോയിന്റ് ഡയറക്ടര്‍ ഇ.എം. രാജീവന്‍, ജോയിന്റ് രജിസ്ട്രാര്‍ എന്‍.കെ. വിജയന്‍, സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്മാരായ സി.എ. മാത്യു, എബ്രഹാം പൂവത്താനി, കാനം രാമകൃഷ്ണന്‍ നായര്‍, സംഘടനാ ഭാരവാഹികളായ ചാള്‍സ് ആന്റണി, പി.വി. സുനില്‍, വി.ജി. വിജയകുമാര്‍, വി.എ. ജോസ്, അസി. രജിസ്ട്രാര്‍ കെ.എസ്. ജയപ്രകാശ്, അസി. ഡയറക്ടര്‍ മോളി വര്‍ഗീസ്, ഇന്‍സ്‌പെഷന്‍ ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോണ്‍ ജോസഫ്, കെ.കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ജോണ്‍സണ്‍ പുളിക്കീല്‍ സ്വാഗതവും എ.കെ. ചന്ദ്രമേഹന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ 5 സര്‍ക്കിളില്‍ നിന്നായി 5,000ത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ 10ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സഹകരണ സെമിനാര്‍ നടന്നു. റിട്ട. ജോയിന്റ് രജിസട്രാര്‍ ബി. അബ്ദുള്ള സഹകരണ രംഗത്തെ പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങലെ പ്രതിനിധീകരിച്ച് 500 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. ജില്ലാ സഹകരണ പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി. ചര്‍ച്ച ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ പുളിക്കീല്‍ അധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞ് കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സഹകാരി പ്രമുഖരും വകുപ്പ് മേധാവികളും നേതൃത്വം നല്‍കി. 50ഓളം സഹകരണ പ്രസ്ഥാനങ്ങള്‍ വിവിധ കലാരൂപങ്ങളുമായി ഘോഷയാത്രയില്‍ പങ്കെടുത്തു. വാദ്യരൂപങ്ങളും നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്നു. ഘോഷയാത്രയ്ക്ക് എന്‍.കെ. വിജയന്‍, എ.എം. രാജീവന്‍, ഫിലിപ്പ് കുഴികുളം, കെ.എസ്. ജയപ്രകാശ്, മോളി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.