കാഞ്ഞങ്ങാട്:”ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയം ഉയര്‍ത്തിക്കാട്ടുന്നതെന്ന് ബജ്രംഗ്ദള് സംസ്ഥാന സംയോജകന്‍ പി.ജി.കണ്ണന്.
വിഎച്ച്പി സുവര്‍ണ ജയന്തി വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ നിന്നും നെയ്യാറ്റിന്‍കരയിലേക്ക് പ്രയാണമാരംഭിച്ച രഥയാത്രയ്ക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ ഡാം വിഷയം പൊട്ടുന്നത് മണ്ഡലക്കാലത്ത് മാത്രമാണ്.
ശബരിമലയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും അവരെ വളര്‍ത്താനുമാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദേശിക മതങ്ങള്‍ ഭാരതത്തിന്റെ അന്തസത്ത തകര്‍ത്തുവെന്ന് സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് പറഞ്ഞു.
ഭാരതത്തിന്റെ രക്ഷ ഹിന്ദുത്വത്തിലൂടെ മാത്രമാണ്. കേരളത്തിലെ എല്ലാ ജില്ലകളില്‍ കൂടിയും രഥയാത്ര കടന്നുപോകുമ്പോള്‍ ഹിന്ദുവിന് മാനസിക പരിവര്ത്തനങ്ങളുണ്ടാകുമെന്നും അത് ഭാരതത്തിന്റെ വിജയമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: