തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തു.
കൂടാതെ തിരുവനന്തപുരത്തെയും കൊച്ചിയിലേയും സൂരജിന്റെ വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും വിജിലന്‍സ് സംഘം പരിശോധന നടത്തുകയും ചെയ്തു.
എറണാകുളം വിജിലിന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്.
സൂരജിനെ പ്രതിയാക്കി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നേരത്തെ വിജിലന്‍സ് സംഘം എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ സൂരജ് ബിനാമി പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: