ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തീപിടിച്ച പടക്കശാല ഉടമ ചേര്‍ത്തല നഗരസഭയിലെ സൂര്യപ്പള്ളി വീട്ടില്‍ എം.സി.തോമസ് (65), തൊഴിലാളി മണിയമ്മ എന്നിവരാണ് മരിച്ചത്. തോമസ് സംഭവസ്ഥലത്തും മണിയമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുമാണ് മരിച്ചത്.
ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
തോമസിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കടയിലെ പടക്കം വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. അപകടം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് തോമസിന്റെ ഭാര്യയും മക്കളും ഇവിടെ നിന്ന് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: