എന്റെ ജീവിതം തന്നെ നിന്റെ പഠനമാകണം. കേവലം വാക്കുകളാലല്ല, ആദര്‍ശ ജീവിതം നയിച്ച് നിന്നെ ബോധവതിയാക്കാനാണ് ഞാന്‍ അവതരിച്ചത്. പ്രലോഭനങ്ങളുടെ മദ്ധ്യത്തില്‍ ജീവിച്ചാലും, അവയൊന്നും ബാധിക്കാതെ, ചാഞ്ചല്യമില്ലാതെ ജീവിതം നയിക്കൂ.
ദുഷ്ടതയുടെ നടുവില്‍ ജീവിച്ചാലും അതിനെ അവഗണിക്കൂ. ആദ്ധ്യാത്മിക രോഗികളുടെ മദ്ധ്യത്തില്‍ ജീവിച്ചാലും ആരോഗ്യവാനായിരിക്കൂ. മറ്റുള്ളവരുടെ തെറ്റുകളുടെ മദ്ധ്യത്തില്‍ വസിക്കൂ. പക്ഷേ നിന്റെ തെറ്റുകള്‍ മാത്രം അനേ്വഷിച്ചു കണ്ടുപിടിക്കൂ. വിദേ്വഷത്തിന്റെയും വിരോധത്തിന്റെയും മദ്ധ്യത്തില്‍ വസിച്ചാലും, പ്രേമപൂര്‍വം പ്രതികരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: