കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് പരാജയം. 73 റണ്‍സിനാണ് അവര്‍ കീഴടങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-1 എന്ന നിലയില്‍ മുന്നിലെത്തി. സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ 5ന് 329. ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 256ന് ഓള് ഔട്ട്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെയും (109), സ്റ്റീഫന്‍ സ്മിത്തിന്റെയും (55 പന്തില്‍ 73 നോട്ടൗട്ട്), ഡേവിഡ് വാര്‍ണറുടെയും (53), ഷെയ്ന് വാട്സന്റെയും (40) മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഹാഷിം ആംലയും (102) ഡി കോക്കും (47)ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ കഴിഞ്ഞില്ല.
പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് (52)മാത്രമാണ് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ഹാസില്വുഡിന്റെയും തകര്‍പ്പന്‍ ബൗളിംഗില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്നിര അപ്രതീക്ഷിതമായി തകര്‍ന്നടിയുകയായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 224 എന്ന നിലയില്‍ നിന്നാണ് അവര്‍ 256 റണ്‍സിന് ഓള് ഔട്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: