ശ്രീകാന്ത്, സിന്ധു രണ്ടാം റൗണ്ടില്‍

Wednesday 19 November 2014 10:17 pm IST

ഹോങ്കോംഗ്: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരമായി ഉയര്‍ന്ന കെ. ശ്രീകാന്തും ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേത്രി പി.വി. സിന്ധുവും ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് ആദ്യ റൗണ്ടിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഏഴാം സീഡ് ചൈനീസ് തായ്‌പേയിയുടെ ചൗ ടിന്‍ ചെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തകര്‍ത്തു. സ്‌കോര്‍: 18-21, 22-20, 21-16. വനിതാ വിഭാഗം സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ ഏഴാം സീഡായ പി.വി. സിന്ധു തായ്‌ലാന്റിന്റെ ബുസാനന്‍ ഒങ്ബുംരുങ്പാനിനെ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് രണ്ടാം റൗണ്ടിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.