ആലുവ: സംസ്ഥാന സിനീയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജേതാക്കളായി. ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തിരുവനന്തപുരത്തെയാണ് അവര്‍ കീഴടക്കിയത്. 13 മിനിറ്റിലും, 56 മിനിറ്റിലും മരിയ സൂസന് ജോസും 22 മിനിറ്റില്‍ സി.എസ്. അരുണയുമാണ് തൃശ്ശൂരിനായി ഗോളുകള്‍ നേടിയത്. 56-ാം മിനിറ്റില്‍ കെ. റംഷീനയാണ് തിരുവനന്തപുരത്തിന്റെ ആശ്വസ ഗോള്‍ നേടിയത്. ലൂസേഴ്സ് ഫൈനലില്‍ കോഴിക്കോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പത്തനംതിട്ടയെ തോല്‍പ്പിച്ചു.
പുരുഷ വിഭാഗം ലീഗ് മത്സരങ്ങളില്‍ കൊല്ലം 2-1ന് മലപ്പുറത്തെയും തൃശ്ശൂര്‍ 3-0ന് സായ് കേരളയെയും, തിരുവനന്തപുരം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അതിഥേരായ ഏറണാകുളത്തെയും കണ്ണൂര്‍ 1-0ന് കോട്ടയത്തെയും പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: