കോഴിക്കോട് വെടിവയ്പ്പ്: റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ജയകുമാറിനെ ചുമതലപ്പെടുത്തി

Thursday 13 October 2011 4:42 pm IST

തിരുവനന്തപുരം: കോഴിക്കോട് വെടിവയ്പിനെ കുറിച്ചുള്ള ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ നിയമിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷമാവാന്‍ ശ്രമിക്കുമ്പോഴും അത് ദൌര്‍ബല്യമായി കാണരുതെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട്ട് വെടിവയ്പ് നടത്തിയ അസിസ്റ്റന്റ് കമ്മിഷണറെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. മുഖ്യമന്ത്രി ആരെയോ ഭയപ്പെടുന്നതുകൊണ്ടാണ് തീരുമാനം എടുക്കാന്‍ വൈകുന്നതെന്നും കോടിയേരി ആരോപിച്ചു. ഡി,ജി.പിയുടെ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.