അധ്യാപികയുടെ പേരില്‍ വ്യാജ അക്കൗണ്ട്: ലക്ഷങ്ങളുടെ പണമിടപാടും

Wednesday 19 November 2014 11:52 pm IST

മൂവാറ്റുപുഴ: അധ്യാപികയുടെ പേരില്‍ മൂന്നാറിലെ സ്വകാര്യ ബാങ്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയതായി പരാതി. തൃക്കളത്തൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ അധ്യാപിക പുല്ലുവഴി കാരിമറ്റത്തില്‍ വി. കെ. ബീനയുടെ പേരിലാണ് അക്കൗണ്ട് തുടങ്ങി പണമിടപാട് നടത്തിയത്. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. 2007 സെപ്തംബര്‍ മുതല്‍ 2014 ഓഗസ്റ്റ് വരെയുള്ള അക്കൗണ്ട് ബാലന്‍സ് കാണിക്കുന്ന സ്റ്റേറ്റ്‌മെന്റ് തപാല്‍ വഴി ലഭിച്ചിരുന്നു. അധ്യാപിക നടത്തിയ അന്വേഷണത്തില്‍ ബാങ്കിന്റെ മൂന്നാറിലുള്ള ശാഖയില്‍ തന്റെ പേരില്‍ അക്കൗണ്ടുള്ളതായും പണമിടപാട് നടന്നതായും കണ്ടെത്തി. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് റീജണല്‍ മാനേജര്‍ക്കും അധ്യാപിക പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.