സ്പെക്ട്രം അഴിമതി: പി.എ.സി റിപ്പോര്‍ട്ടിന്മേല്‍ വിദഗ്ധ അഭിപ്രായം തേടും

Tuesday 28 June 2011 5:49 pm IST

ന്യൂദല്‍ഹി: ലോക്‍സഭ സ്പീക്കര്‍ തിരിച്ചയച്ച 2ജി സ്പെക്ട്രം അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ചു ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായം ആരായാന്‍ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ ധാരണ. യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിയുടെ റിപ്പോര്‍ട്ട്‌ വയ്ക്കാന്‍ മറ്റംഗങ്ങള്‍ അനുവദിച്ചില്ല.  സമിതിയുടെ അംഗീകാരമില്ലാത്ത റിപ്പോര്‍ട്ട് ആണെന്നും ആയതിനാല്‍ അംഗീകരിക്കാന്‍ തയാറല്ലെന്നും കോണ്‍ഗ്രസ് അംഗം ജയന്തി നടരാജന്‍ യോഗത്തില്‍ അറിയിച്ചു. സമിതിയുടെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാനും പാര്‍ലമെന്ററി മര്യാദ പാലിക്കാനും അധ്യക്ഷന്‍ തയാറാകണമെന്നു ഭരണകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭരണഘടനാവിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം അന്തിമ തീരുമാനമെടുക്കാന്‍ സമിതി ധാരണയിലെത്തുകയായിരുന്നു. ടൂ ജി സ്‌പെക്‌ട്രം സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമിതിയുടെ ഇന്നത്തെ യോഗത്തിലെ അജണ്ടയായിരുന്നില്ലെന്ന്‌ പി.എ.സിയിലെ അംഗങ്ങളിലൊരാള്‍ പറഞ്ഞു.  സ്‌പെക്‌ട്രം അഴിമതിയെ കുറിച്ച്‌ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം നടക്കുന്നതിനാല്‍ പുതിയ സമിതിയെ ഈ വിഷയം ഉന്നയിക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.