തിരുവനന്തപുരം: സര്‍വകലാശാല വൈസ്ചാന്സിലറുമാരാകാന് യോഗ്യതയില്ലെന്ന പരാതിയെ തുടര്‍ന്ന് രണ്ടു സര്‍വകലാശാല വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി.
മഹാത്മാഗാന്ധി സര്‍വകലാശാല വിസിയോടും കാലടി സര്‍വകലാശാല വിസിയോടുമാണ് ഗവര്‍ണര്‍ പി. സദാശിവം വിശദീകരണം തേടിയിരിക്കുന്നത്.
രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടത്. വിഷയത്തില്‍ നിലപാട് അറിയിക്കുവാന്‍ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.ഇവര്‍ക്കെതിരെ 15 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: