തിരുവനന്തപുരം: മാണിക്ക് പിന്നാലെ കോണിയും അഴിമതി ആരോപണത്തില്‍ വന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയതില്‍ നിന്ന് മുസ്ലിം ലീഗിന് കൈകഴുകാന്‍ കഴിയില്ല. വര്‍ഷങ്ങളായി ലീഗ് മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകളിലാണ് സൂരജ് പ്രവര്‍ത്തിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. മാണിക്കെതിരെ പരസ്യമായ ആരോപണം വന്നു. ഇപ്പോള്‍ സൂരജിനെതിരെ വരുന്നതോടെ ലീഗിനും ഒഴിയാനാകില്ല, രണ്ടു പേരും അഴിമിതിയില്‍ മുങ്ങി. ഇനി പലതും വരാനിരിക്കുന്നു പന്ന്യന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: