പരമപദത്തിലേക്കു ചെല്ലേണ്ടത് ഏതുവഴിയിലൂടെയാണ്? അതാണ് വേദങ്ങളും ഉപനിഷത്തുകളും യോഗശാസ്ത്രവും ബ്രഹ്മസൂത്രവും നമുക്ക് കാട്ടിത്തരുന്നത്. വഴികള്‍ ധാരാളമുണ്ട്. അവ വ്യത്യസ്തങ്ങളും കാലം, ദേശം, അവസ്ഥ മുതലായവ അനുസരിച്ച് ഉപയോഗിക്കേണ്ടവയുമാണ്.
ഉദാഹരണമായി, നമുക്ക് ദല്‍ഹിയിലേക്കു പോകാന്‍ ധാരാളം വഴികളുണ്ടല്ലോ. റോഡിലൂടെ നടന്നോ സൈക്കളിലൂടെയോ ബസിലൂടെയോ വിമാനത്തിലൂടെയോ പോകാം. ഏതിലൂടെയായാലും നാം ദല്‍ഹിയിലെത്തും. എത്തിച്ചേരാനുള്ള സമയം, തടസ്സങ്ങള്‍, ദുഃഖങ്ങള്‍, അനുഭവങ്ങള്‍ ഇവ ഓരോ മാര്‍ഗ്ഗത്തിലും വ്യത്യസ്തമായിരിക്കും.
തപസ്സ്, ധ്യാനയോഗം, യജ്ഞങ്ങള്‍, തീര്‍ത്ഥാടനം, ക്ഷേത്രദര്‍ശനം ഇങ്ങനെ അനുഷ്ഠാനങ്ങള്‍ ധാരാളം പ്രതിപാദിക്കുന്നു. അതത് വിഷയങ്ങളില്‍ യഥാര്‍ത്ഥ ജ്ഞാനം നേടിയവരും സ്വയം ആചരിച്ച് ലക്ഷ്യം നേടിയവരുമായ ആചാര്യന്മാരില്നിന്ന് ഉപദേശം സ്വീകരിച്ച് ആചരിച്ചെങ്കില്‍ മാത്രമേ അവ നമ്മെ ലക്ഷ്യത്തില്‍ എത്തിക്കുകയുള്ളൂ. കഴിഞ്ഞുപോയ കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം ഈ മൂന്നുകാലഘട്ടങ്ങളിലെ മനുഷ്യര്‍ക്കുമാത്രമാണ് അവ ഉപയോഗപ്രദമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: