എന്നോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്തോറും നിന്റെ ഹൃദയം കൂടുതല്‍ കൂടുതല്‍ പ്രേമഭരിതമായിക്കൊണ്ടിരിക്കും. എന്നോട് കൂടുതല്‍ അടുക്കുന്തോറും നീ നിന്റെ ആന്തരിക ശത്രുക്കളോട് പടവെട്ടാന്‍ കൂടുതല്‍ ശക്തി സംഭരിക്കും.
എന്നോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്തോറും, നിന്റെ ഹൃദയത്തിലും, നിന്റെ ചുറ്റിനും, നീ കൂടുതല്‍ ശാന്തി കണ്ടെത്തും.
നീ എന്നോട് കൂടുതല്‍ അടുക്കുന്തോറും, എന്റെ സാമീപ്യത്തിനുവേണ്ടിയുള്ള ആസക്തി കൂടും. എന്നോട് നീ കൂടുതലടുക്കുന്തോറും നിന്നോടും ഞാന്‍ കൂടുതല്‍ അടുക്കും. എന്നില്‍നിന്നും നിന്നെ മറയ്ക്കുന്ന മുഖംമൂടി അഴിച്ചുമാറ്റൂ. നാം പ്രതേ്യകം പ്രതേ്യകം വസിക്കുന്നു. എന്നാലും നാം ഒന്നാണ്.
ഒരാള്‍ പ്രേമത്തിന്റെ ബന്ധനത്തിലും മറ്റെയാള്‍ കര്‍മ്മത്തിന്റെ ബന്ധനത്തിലും നമ്മുടെ സ്നേഹം അനശ്വരമാക്കാന്‍, എന്റെടുത്തേയ്ക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവരൂ. എന്ന് ഞാന്‍ നിന്നോട് മന്ത്രിക്കും , പ്രയാണത്തിന്റെ ബാക്കിദൂരം ഒന്നിച്ചു പിന്നിടാന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: