ന്യൂദല്‍ഹി: മൈക്രോ ബ്ലോഗ്ഗിംഗ് രംഗത്ത് പുതിയ നാഴികക്കല്ലിനു വഴിവെച്ചികൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെയെണ്ണം 80 ലക്ഷം കടന്നു. ഒരുപ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സെറ്റാണ് മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷം കടന്നതായി ഇന്നലെ അറിയിച്ചത്.
ലോകത്തില്‍ ഏറ്റവും കൂടൂതല്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് വഴി പിന്തുടരുന്ന നേതാക്കളില്‍ മൂന്നാം സ്ഥാനം മോദിക്കാണ്. യുഎസ് പ്രസിഡന്റ് ഒബാമയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത്തേത് പോപ്പ് ഫ്രാന്‍സീസും. യുഎസ് പ്രസിഡന്റ് ബരാക് ഒബാമക്ക് ട്വിറ്ററില്‍ 43 ദശലക്ഷം ഫോളോവേഴാസാണുള്ളത്.
പോപ്പ് ഫ്രാന്സീസീന് 14 ദശലക്ഷവും. ഇതു കൂടാതെ ലോകത്തില്‍ ഏറ്റവും ജനശ്രദ്ധ രാഷ്ട്രീയക്കാരില്‍ രണ്ടാമത്തേയാള്‍ മോദിയാണ്. ഒബാമക്കാണ് ഒന്നാം സ്ഥാനം. പ്രധോനമന്ത്രിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും 25 ദശലക്ഷം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: