ആഴിപൂജകള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി

Thursday 20 November 2014 9:27 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ഇനി ആഴിപൂജയുടെ നാളുകള്‍. അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ മുഹമ്മ ചീരപ്പന്‍ചിറ കളരി ക്ഷേത്രത്തിലാണ് ഈ വര്‍ഷത്തെ ആഴിപൂജയ്ക്ക് തുടക്കം കുറിച്ചത്. 21ന് അമ്പലപ്പുഴ നവരായ്ക്കല്‍ ക്ഷേത്രത്തില്‍ ആഴിപൂജ നടക്കും. 28ന് ചെട്ടികുളങ്ങര ക്ഷേത്രം, ഡിസംബര്‍ മൂന്നിന് ആമയിട ശ്രീ വാസുദേവം, ആറിന് ആമയിട കൃഷ്ണശ്രീ, ഏഴിന് കോമന പ്ലാക്കുടി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഒമ്പതിന് കാക്കാഴം പുതുക്കുളങ്ങര, 13ന് കോമന മല്ലശേരി മഹാദേവ ക്ഷേത്രം, 15ന് കരൂര്‍ പനയന്നാര്‍ക്കാവ് ദേവി ക്ഷേത്രം, 17ന് ആമയിട വെളുത്തേടത്തുപറമ്പ്, 20ന് പനയന്നാര്‍ക്കാവ് ദേവീ ക്ഷേത്രം, 21ന് കരൂര്‍ കോവില്‍പറമ്പ് ശങ്കരനാരായണ ക്ഷേത്രം, 22ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, 23ന് കാക്കാഴം കായിപ്പള്ളി ദേവീ ക്ഷേത്രം, 24ന് ആമയിട തെക്കേ വേലിക്കകം, 25ന് കരൂര്‍ കാഞ്ഞൂര്‍മഠം ക്ഷേത്രം എന്നിവിടങ്ങളിലാണ് അമ്പലപ്പുഴ പ്രദേശത്ത് ആഴിപൂജകള്‍ നടക്കുക. ഇതിനുശേഷം എരുമേലി പേട്ടതുള്ളലിന് മുന്നോടിയായി ജനുവരി ഒമ്പതിന് മണിമലക്കാവ് ദേവി ക്ഷേത്രത്തിലും ആഴിപൂജ നടക്കും. നാളികേരത്തില്‍ കളഭം കൊണ്ട് മുഖച്ചാര്‍ത്ത് ഉണ്ടാക്കി പീഠത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങായ പടുക്കവയ്ക്കലോടെ രാവിലെ ഏഴിന് ആരംഭിക്കുന്ന ആഴിപൂജ രാത്രി പതിനൊന്നോടെ നടക്കുന്ന പടുക്ക ഇളക്കല്‍ ചടങ്ങോടെയാണ് സമാപിക്കുന്നത്. സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വിവിധ കര പെരിയോന്മാര്‍ സഹകാര്‍മ്മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.