കൂടംകുളം പദ്ധതി: പ്രതിഷേധക്കാര്‍ നിലയത്തിലേക്കുള്ള വഴി തടഞ്ഞു

Thursday 13 October 2011 10:24 pm IST

ചെന്നൈ: കൂടംകുളം ആണവനിലത്തിനെതിരായ പ്രക്ഷോഭം കഴിഞ്ഞ ദിവസവും തുടര്‍ന്നു. ഇപ്പോള്‍ പ്രകടനക്കാര്‍ നിലയത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്‌. ഇതുമൂലം 700 ശാസ്ത്രജ്ഞര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും നിലയത്തിനകത്തു കയറാന്‍ കഴിഞ്ഞില്ലെന്ന്‌ ടൈംസ്‌ ദിനപത്രം അറിയിക്കുന്നു. കിഴക്കു ഭാഗത്തുള്ള റോഡാണ്‌ പ്രകടനക്കാര്‍ ഉപരോധിച്ചിരിക്കുന്നത്‌. ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെട്ടിട്ടും ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്‌. കഴിഞ്ഞ ദിവസം ആണവനിലയ നിര്‍മാണവുമായി സഹകരിക്കണമന്നാവശ്യപ്പെട്ട ഒരു കത്ത്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതക്കയച്ചിരുന്നു. ആണവനിലയത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന്‌ ഉറപ്പുനല്‍കിയ പ്രധാനമന്ത്രി സംസ്ഥാനത്തിന്റെ വ്യവസായവല്‍ക്കരണത്തില്‍ 2000 മെഗാവാട്ട്‌ ശേഷിയുള്ള പദ്ധതിയുടെ പ്രാധാന്യവും എടുത്തു പറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ദിവസം തദ്ദേശീയരുടെ ആണവനിലയ സുരക്ഷയെക്കുറിച്ചുള്ള ഭീഷണി അകറ്റാന്‍ പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക്‌ ഒരു പ്രതിനിധിയെ അയച്ചിരുന്നു. ഇതിനിടെ തന്റെ സര്‍ക്കാര്‍ പ്രദേശത്തെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കുമെന്ന്‌ മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം താനും ഉണ്ടാവുമെന്ന്‌ തൂത്തുക്കുടിയില്‍ ഒരു റാലിയില്‍വച്ച്‌ അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.