ശ്രീകാന്ത്, സൈന ക്വാര്‍ട്ടറില്‍

Friday 21 November 2014 6:01 am IST

ഹോങ്കോംഗ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ സൂപ്പര്‍താരങ്ങളായ കെ. ശ്രീകാന്തും സൈന നെഹ്‌വാളും ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ പി.വി. സിന്ധു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പുരുഷ വിഭാഗം സിംഗിള്‍സില്‍ തായ്‌ലന്റിന്റെ താനൊങ്‌സാക് സേന്‍സോംബൂന്‍സുക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. 39 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 21-19, 23-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. ഇന്ത്യയുടെ തന്നെ പി. കശ്യപിനെ തോല്‍പ്പിച്ചായിരുന്നു തായ്‌ലന്റ് താരം രണ്ടാം റൗണ്ടിലെത്തിയത്. ഹോങ്കോംഗ് താരം വി നാനാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ ബെയ്‌വെന്‍ ഷാങ്ങിനെയാണ് ഇന്ത്യന്‍ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ കീഴടക്കിയത്. 31 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-16, 21-13 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. ചൈനീസ് തായ്‌പെയുടെ ആറാം സീഡ് തായ് സു യിങ്ങുമായാണ് സൈനയുടെ ക്വാര്‍ട്ടര്‍ പോരാട്ടം. മറ്റൊരു മത്സരത്തില്‍ ഏഴാം സീഡ് പി.വി. സിന്ധു സീഡ്‌ചെയ്യപ്പെടാത്ത ജപ്പാന്‍ താരം നസോമി ഒകുഹരയോടാണ് അട്ടിമറി തോല്‍വി വഴങ്ങിയത്. ഒരു മണിക്കൂറും ഒരുമിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 21-17, 13-21, 21-11.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.