കാലിഫോര്‍ണിയയില്‍ വെടിവെപ്പ്‌; എട്ട്‌ മരണം

Thursday 13 October 2011 10:27 pm IST

ലോസ്‌ഏഞ്ചല്‍സ്‌: കാലിഫോര്‍ണിയയിലെ ബ്യൂട്ടിസലൂണില്‍ നടന്ന വെടിവെപ്പില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്‌ ലോസ്‌ഏഞ്ചല്‍സിലുള്ള സീല്‍ ഭീച്ചിലാണ്‌ സംഭവം. ബ്യൂട്ടിസലൂണില്‍ ആക്രമണം നടത്തിയ തോക്കുധാരിയെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറില്‍ നിന്നും വിവിധതരം ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. വെടിയേറ്റ രണ്ട്‌ പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു, രണ്ട്‌ പേര്‍ ആശുപത്രിയിലെത്തിയതിന്‌ ശേഷം മരണത്തിന്‌ കീഴടങ്ങി. പ്രധാന കവാടത്തില്‍ നിന്നു കൊണ്ടാണ്‌ ഇയാള്‍ വെടിയുതിര്‍ത്തത്‌. അക്രമണത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും വ്യക്തി വൈരാഗ്യം വെടി വെപ്പില്‍ കലാശിക്കുകയായിരുന്നുവെന്ന്‌ വിലയിരു ത്തപ്പെടുന്നു.