തിരുവനന്തപുരം: വൈസ് ചാന്‍സലറാകാനുള്ള യോഗ്യതയില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ എംജി സര്‍വകലാശാല, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല എന്നിവയിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ പി. സദാശിവം വിശദീകരണം തേടി.
ചാന്‍സലര്‍ എന്ന നിലയ്ക്കാണ് എംജി യൂണി. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, കാലടി സര്‍വകലശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ്കുമാര് എന്നിവരോടും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും വിശദീകരണമാവശ്യപ്പെട്ടത്.
ഇവരുടെ യോഗ്യതകള്‍ ചോദ്യം ചെയ്ത് 15 ഓളം പരാതികളാണ് ഗവര്‍ണ്ണര്‍ക്ക് ലഭിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: