ഹോങ്കോങ് ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍ വീണു

Friday 21 November 2014 3:06 pm IST

ഹോങ്കോങ്: 350, 000 ഡോളര്‍ സമ്മാനത്തുകയുള്ള ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണിന്റെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രയാണം അവസാനിച്ചു. സൂപ്പര്‍ താരം സൈന നെവാള്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു ഇങ്ങിനോട് ക്വാര്‍ട്ടറില്‍ മുട്ടുകുത്തി, സ്‌കോര്‍: 15-21, 19-21. നേരത്തെ പി.വി. സിന്ധുവും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ലോക റാങ്കില്‍ തന്നെക്കാള്‍ ഏറെ പിന്നിലുള്ള യിങ്ങിനു മുന്നില്‍ പതിവു ഫോമിലേക്കുയരാന്‍ സൈനയ്ക്കായില്ല. ഒന്നാം ഗെയിമില്‍ സൈനയുടെ നിഴല്‍മാത്രമാണ് കോര്‍ട്ടില്‍ കണ്ടത്. 2-2 എന്ന നിലയില്‍ നിന്ന് ലീഡ് പിടിച്ച തായ്‌പേയി താരം പതിയെപ്പതിയെ മുന്‍തൂക്കം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. എതിരാളിയെ മറികടക്കാന്‍ സൈന പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം ഗെയിമില്‍ സമചിത്തത വീണ്ടെടുത്ത സൈന ഉശിരന്‍ പോരാട്ടം നടത്തി. ഇങ്ങും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല, സ്‌കോര്‍ 19-19. പക്ഷെ, തുടര്‍ച്ചയായ രണ്ടു വിന്നറുകളിലൂടെ ഇങ് സൈനയ്ക്ക് കരിയറിലെ ഞെട്ടിക്കുന്ന തോല്‍വികളിലൊന്ന് സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.