കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരെ കേസെടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ആരെയും ഊഹാപോഹങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലാക്കുകയില്ല. അഴിമതി കാണിക്കുന്നവര്‍ എത്ര ഉന്നതരായാലും നടപടി എടുക്കുമെന്നതിന് തെളിവാണ് സൂരജിനെതിരായ കേസെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി
മുസ്ളീംലീഗിനോ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനോ ഇത് സംബന്ധിച്ച് യാതൊരു ബന്ധവും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
സൂരജിനെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടും തെളിവ് നല്‍കാത്ത ബാറുടമകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: