ആപ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Friday 21 November 2014 5:58 pm IST

ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാളിന് കനത്ത തിരിച്ചടി നല്‍കി രണ്ട് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന ആപ് നേതാക്കളായ എം.എസ്. ധീര്‍, ഹരിഷ് ഖന്ന എന്നിവരാണ് വെള്ളിയാഴ്ച ബിജെപി അംഗത്വമെടുത്തത്. കഴിഞ്ഞ ദല്‍ഹി അസംബ്ലിയില്‍ സ്പീക്കറായിരുന്ന ധീര്‍ തന്നാലാകും വിധം ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ബിജെപിയില്‍ ചേരുക എന്നാല്‍ കുടുംബത്തിലേക്ക് മടങ്ങിയെത്തി എന്നാണര്‍ഥമെന്നും ധീര്‍ പറഞ്ഞു. ഇതുവരെ ആരും ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ല. ആരെങ്കിലും ബന്ധപ്പെട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമന്ത്രങ്ങള്‍ക്ക് കരുത്തുപകരാന്‍ അവരോട് ബിജെപിയില്‍ ചേരാന്‍ താന്‍ അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ദല്‍ഹിയിലെ തിമര്‍പൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ ഖന്ന ഈ മാസം ആദ്യം ആപ് ടിക്കറ്റില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ആപ് നേതാക്കള്‍ക്ക് എന്തെങ്കിലും നടപടി എടുക്കാന്‍ സാഹചര്യം പോലും ലഭിച്ചില്ല. അതിനു മുമ്പ് തന്നെ ഖന്ന ബിജെപിയില്‍ ചേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.