ന്യൂദല്‍ഹി: ദേശീയ ന്യൂനപക്ഷ വികസന, ധന കോര്‍പ്പറേഷന്റെ മേഖലാ ഓഫീസ് ചെന്നൈയില്‍ ഇന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ഡോ. നജ്മ ഹെപ്ത്തുള്ള ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക, കേരളം, തെലങ്കാന, പുതുച്ചേരി, തമിഴ്നാട് എന്നിവയാണ് ഈ ഓഫീസ് പരിധിയില്‍ വരുന്നത്.
മൗലാന ആസാദ് നാഷണല്‍ അക്കാദമി ഓഫ് സ്കില്‍സിന്റെ നൈപുണ്യ വികസന പരിശീലന കേന്ദ്രം ചെന്നൈയിലെ അഞ്ചുമാന്‍ വ്യവസായ പരിശീലന കേന്ദ്രത്തില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: