കൊയ്ത്ത് യന്ത്രം ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി

Friday 21 November 2014 10:10 pm IST

കൊയ്ത്ത് താമസിക്കുന്നതിനാല്‍ നശിക്കുന്ന നെല്‍ച്ചെടികള്‍

തകഴി: ആവശ്യത്തിന് കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിനാല്‍ കുന്നുമ്മ പടിഞ്ഞാറേ പാടത്ത് ടണ്‍ കണക്കിന് നെല്ല് നശിക്കുന്നു. അഞ്ച് കൊയ്ത്ത് യന്ത്രങ്ങള്‍ ഇറക്കേണ്ട പാടസമിതി ഇറക്കിയത് കെയ്‌കോയുടെ രണ്ട് യന്ത്രങ്ങള്‍ മാത്രം. ഇതിലൊരെണ്ണം എത്തിച്ചപ്പോള്‍ തന്നെ കേടായി. മറ്റൊരെണ്ണം ഒരു മണിക്കൂര്‍ കൊയ്താല്‍ പിന്നെ മണിക്കൂറുകളോളം കൊയ്യാതെ കിടക്കുകയും ചെയ്യുന്നതാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്.

210 ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത് 65 ഓളം കര്‍ഷകരാണ് 149 ദിവസമായിട്ടും നെല്ല് കൊയ്യാനാവാതെ കഷ്ടപ്പെടുന്നത്. 120 ദിവസമാകുമ്പോള്‍ കൊയ്യേണ്ട നെല്ലാണ് ഇപ്പോഴും കൊയ്യാതെ കിടക്കുന്നത്. ചില കര്‍ഷകര്‍ ഏക്കറിന് മുപ്പതോളം കര്‍ഷകരെ ഇറക്കി 400 രൂപ വീതം കൂലി നല്‍കി കൊയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇത് ഇവരെ വന്‍ കടക്കെണിയിലാക്കുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് പാടശേഖരത്തെ കര്‍ഷകന്‍ കൂടിയായ ശരത് ശിവാനന്ദന്‍ പറയുന്നു. അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്ന് ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.