മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി വെള്ളം വൈഗ ഡാമിലേക്ക് കൊണ്ടുപോയിത്തുടങ്ങി

Friday 21 November 2014 10:16 pm IST

കുമളി : തമിഴ്‌നാട് കടുത്ത പിടിവാശി തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലെത്തി. സുപ്രീം കോടതി വിധിയുടെ മറപിടിച്ചാണ് ജലനിരപ്പ് 142 അടിയിലേക്ക് എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് 142 അടിയായി ജലനിരപ്പ് ഉയര്‍ന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം മഴപെയ്യുകയും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് 142 ല്‍ എത്തിയത്. ഇന്നലെ രാവിലെ മുതല്‍ തമിഴ്‌നാട് വന്‍തോതില്‍ വെള്ളം വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. സെക്കന്റില്‍ 2000 ഘനയടി വെള്ളമാണ് വൈഗ ഡാമിലേക്ക് ഒഴുക്കുന്നത്. ഇതേത്തുടര്‍ന്ന് ജലനിരപ്പ് 141.9 എന്ന നിലയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.