ആലുവ: സംസ്ഥാന സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം ജേതാക്കള്‍. ഫൈനലില്‍ അവര്‍ കൊല്ലത്തെ തോല്‍പ്പിച്ചു(4-1). വി.ജെ. ജോര്‍ജും (5-ാം മിനിറ്റ്) ജി.എല്‍. പ്രവീണ്‍കുമാറും (33) ജി.എല്‍. കിരണ്‍കുമാറും (65) പി.ജിതേഷും (67) ചാമ്പ്യന്മാരുടെ ഗോളുകള്‍ നേടി.
എസ്.എല്‍. സെന്‍ കൊല്ലത്തിന്റെ ആശ്വാസ സ്കോറര്‍.
തിരുവനന്തപുരത്തിന്റെ എം.ടി.സുധീഷ് ടൂര്‍ണ്ണമെന്റിലെ മികച്ച താരം. എസ്.എല്‍. സെന്‍ ടോപ് സ്കോറര്‍. കണ്ണൂരിനെ 2-1ന് തോല്‍പ്പിച്ച് തൃശൂര്‍ മൂന്നാം സ്ഥാനം നേടി. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ട്രോഫികള്‍ സമ്മാനിച്ചു. വനിതാ വിഭാഗത്തില്‍ തൃശൂരിനാണ് കിരീടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: