പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്മീരില്‍

Saturday 22 November 2014 12:48 pm IST

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച നടക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കും. ജമ്മുവിലെ കിശ്ത്വാര്‍ ജില്ലയില്‍ നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുക. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം അവശേഷിക്കെയാണ് അദ്ദേഹം ജമ്മു കാശ്മീരിലെത്തുന്നത്. ബന്ദിപ്പുര, റാംബാന്‍ മേഖലകളില്‍ നടന്ന കോണ്‍ഗ്രസ് റാലികളില്‍ പാര്‍ട്ടി പ്രസിഡന്റ് കൂടിയായ സോണിയ വെള്ളിയാഴ്ച പങ്കെടുത്ത് പ്രചാരണം നടത്തിയിരുന്നു. നവംബര്‍ 25ന് ആദ്യ ഘട്ടത്തില്‍ ലഡാക്ക്, കാശ്മീര്‍ എന്നിവിടങ്ങളിലെ 9 നിയമസഭാ മണ്ഡലങ്ങളിലും കിശ്ത്വാര്‍, ദോഡ, റംബാന്‍ ജില്ലകളിലെ ആറ് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.