ന്യൂദല്‍ഹി: ശിവസേന എല്ലായ്പ്പോഴും ബിജെപിയുടെ നല്ല സുഹൃത്താണെന്നും ഭാവിയിലും അങ്ങനെ തന്നെ തുടരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ബിജെപി ഘടകത്തിന്റെ ചുമതലക്കാരനുമായ രാജീവ് പ്രതാപ് റൂഡി ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിക്കുമെന്നതിന്റെ ചില സൂചനകള്‍ നല്കി രണ്ടാംദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്.
എന്‍സിപിയുമായി സഹകരണം ഉണ്ടാകാതെ ബിജെപി-ശിവസേന കൂട്ടുകെട്ടാണ് ഇരുപാര്‍ട്ടികള്‍ക്കും നല്ലതെന്ന ശക്തമായ ഭിപ്രായമാണ് അണികള്‍ക്കുള്ളത്.
തന്റെ 22 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ വിശ്വാസ വോട്ട് തേടിയപ്പോഴുണ്ടായ പോലെ ഇത്രയും ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: