ശിവഗിരി തീര്‍ത്ഥാടനം: ആദ്യ സമ്മേളനം എറണാകുളത്ത്

Saturday 22 November 2014 6:54 pm IST

കൊച്ചി: ശിവഗിരി തീര്‍ത്ഥാടനകേന്ദ്രത്തിന്റെ 82-ാം വാര്‍ഷികത്തിന്റെ ഭാഗമായി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രമുഖ കേന്ദ്രങ്ങളില്‍ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. ആദ്യ സമ്മേളനം ബുധനാഴ്ച എറണാകുളം ഗംഗോത്രി ഹാളില്‍ ചേരുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഖജാന്‍ജി സ്വാമി പരാനന്ദ ഭദ്രദീപം തെളിയിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിക്കും. ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ തീര്‍ത്ഥാടനത്തെ കുറിച്ച് വിശദീകരിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് സെമിനാര്‍. തീര്‍ത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, കണ്‍വീനര്‍ പി.പി. രാജന്‍, കണ്‍വീനര്‍ പി.എസ്. ബാബുറാം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.