നിശബ്ദ പ്രാര്‍ത്ഥന

Saturday 22 November 2014 7:20 pm IST

യഥാര്‍ത്ഥ ഭക്തി, വികാരങ്ങള്‍ക്കും അശ്രുക്കള്‍ക്കും അതീതമാണ്. ഭക്തി. ഭഗവാനോടുള്ള നിശ്ശബ്ദ പ്രാര്‍ത്ഥനയാണ്. ദൃഢവിശ്വാസമാണ്, ശരണാഗതിയിലേയ്ക്ക് നയിക്കുന്നത്. വേര്‍പിരിക്കാനാവാത്ത സ്‌നേഹമാണ്. നിന്നെ ഭഗവാനുമായി ബന്ധിപ്പിക്കുന്നത്. നിന്റെ വിചാരധാര, വാക്കുകള്‍, പ്രവൃത്തികള്‍ എല്ലാംതന്നെ ഭക്തിമയമാകണം. അത് ഒരു പ്രദര്‍ശനമാകണ്ട. ഭക്തി എന്നാല്‍ എല്ലായ്‌പ്പോഴും ഈശ്വരനെ സ്മരിക്കുന്നതല്ല. നിന്നിലുള്ള ഈശ്വരനെ എല്ലാക്കാലത്തും വിസ്മരിക്കുന്നതുമല്ല. എല്ലാപേരിലും എല്ലാക്കാലത്തും ഉള്ള ഈശ്വരനെ അംഗീകരിക്കൂ. ഇതാണ് ശരിയായ നാമസ്മരണ. നിന്റെ സമയം മുഴുവനും ഇൗശ്വരന്നര്‍പ്പിക്കൂ. പ്രാര്‍ത്ഥനകള്‍ നിന്റെ ജീവിത ശൈലിയായി മാറട്ടെ. നിന്നെ തന്നെ ഭഗവാന് സമര്‍പ്പിക്കൂ. നൈമിഷികമായി മാത്രമല്ല, ഓരോ നിമിഷവും ഈശ്വരനായിത്തീരൂ. നിന്നെതന്നെ ഈശ്വരന്നര്‍പ്പിക്കൂ. ഒരു രൂപത്തിലല്ല, ഓരോ രൂപവും ഈശ്വരന്‍ തന്നെയാകട്ടെ. നിന്റെ സമര്‍പ്പണത്തിന്റെ ഫലം എന്റെ സഹവര്‍ത്തിത്വമായിരിക്കും. നിന്റെ പ്രയത്‌നവും ഭക്തിയും എന്നെ കണ്ടെത്തുന്നതിലവസാനിക്കും. മനുഷ്യനിര്‍മ്മിതമായ ക്ഷേത്രങ്ങളില്ല പുരാണങ്ങളിലെ ജപ- ധ്യാനാദികളിലോ അല്ല നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രേമമാകുന്ന ഭക്തി അതാണ് ഞാന്‍. അതാണ് നീ! അതാണ് ഈശ്വരന്‍! എന്നെ കണ്ടെത്തുന്നത് സ്‌നേഹത്തിന്റെ ഈ ക്ഷേത്രത്തിലായിരിക്കും നീയും ഈ ക്ഷേത്രത്തില്‍ ഉണ്ടാകും. എന്റെ ഓമനേ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.