കോട്ടയം: വിഎസ്ഡിപി പ്രവര്‍ത്തകര്‍ ഇന്ന് പുലര്‍ച്ചെ അഞ്ചര മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളയിലെ വീടിന് മുന്നില്‍ കിടപ്പു സമരം സംഘടിപ്പിക്കും. ചര്‍ച്ചകളിലും രേഖാമൂലവും യുഡിഎഫ് സര്‍ക്കാര്‍ നാടാര്‍ സമുദായത്തിന് നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് അറിയിച്ചു. അഴിമതി വിരുദ്ധ ജനാധിപത്യമുന്നണി ചെയര്‍മാനും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജ് സമരം ഉദ്ഘാടനം ചെയ്യും. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അയ്യായിരത്തോളം പേര് സമരത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: