പാരീസ്: ഫ്രാന്‍സും സ്വിറ്റ്സര്‍ലന്റും തമ്മില്‍ ഏറ്റുമുട്ടുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ഗെയ്ല് മോണ്‍ഫില്‍സാണ് ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍: 6-1, 6-4, 6-3.
അതേസമയം മറ്റൊരു സിംഗിള്‍സില്‍ സ്റ്റാനിസ്ലാവ് വാവ്റിങ്ക ജോ വില്‍ഫ്രഡ് സോംഗയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി. സ്കോര്‍: 1-6, 6-3, 3-6, 2-6. ഇതോടെ രണ്ട് ടീമുകളും ഓരോ സിംഗിള്‍സ് വീതം ജയിച്ച് 1-1 എന്ന നിലയിലാണ്. ഡബിള്‍സ് മത്സരവും നാളെ റിവേഴ്സ് സിംഗിള്‍സും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: