പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കില്ല - കുഞ്ഞാലിക്കുട്ടി

Friday 14 October 2011 10:37 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കഴിഞ്ഞ ആറ്‌ മാസംകൊണ്ട്‌ അറുപത്‌ ശതമാനം വര്‍ദ്ധിച്ചതായും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. 81.39 കോടി രൂപയാണ് ലാഭമെന്നും അദ്ദേഹം പറഞ്ഞു.