സോച്ചി: അഞ്ച് തവണ ലോക ചാമ്പ്യനായിരുന്ന ഇന്ത്യയുടെ വിശ്വനാഥന് ആനന്ദും നിലവിലെ ലോകചാമ്പ്യന് നോര്‍വേയുടെ മാഗ്നസ് കാള്‍സണും തമ്മില്‍ ഏറ്റുമുട്ടുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പതിനൊന്നാം ഗെയിം ഇന്ന് നടക്കും. 10 ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ കാള്സന് അഞ്ചര പോയിന്റും ആനന്ദിന് നാലര പോയിന്റുമാണുള്ളത്. വെള്ളക്കരുക്കളുടെ ആനുകൂല്യം ഇന്ന് കാള്‍സനാണ്. ഇന്ന് ജയിച്ചാല്‍ കാള്സന് ലോക കിരീടം നിലനിര്‍ത്താം. അതേസമയം ആനന്ദിന് കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ്. നാളെ വിശ്രമദിനമാണ്. ചൊവ്വാഴ്ചയാണ് 12 റൗണ്ടുകളുള്ള പോരാട്ടത്തിന്റെ അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: