മത്സ്യത്തൊഴിലാളികളെ അക്രമിച്ചു

Saturday 22 November 2014 9:41 pm IST

മുഹമ്മ: യന്ത്രം ഉപയോഗിച്ച് അനധികൃതമായി കക്കാ വാരിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളികളെ അക്രമിച്ചു. പുത്തനങ്ങാടി വാഴപ്പള്ളിവെളി മധു (47), കണ്ണങ്കര അര്‍ത്തുങ്കല്‍ പറമ്പില്‍ ശശി (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അര്‍ദ്ധരാത്രി പാതിരാമണല്‍ ദ്വീപിന് സമീപമായിരുന്നു സംഭവം. മുഹമ്മ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.