കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്റ് ചെയ്യപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ ഗോഡൗണില്‍ വിജിലന്‍സ് റെയ്ഡ്. ആലുവ തെങ്ങാട്ടുശേരിയിലെ ഗോഡൗണിലാണ് ഇന്നലെ റെയ്ഡ് നടന്നത്. വിജിലന്‍സ് സിഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
സൂരജിന്റെ മകന്റെ പേരിലുള്ളതാണ് ഗോഡൗണ്‍. റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായിട്ടാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സൂരജിന്റെ വീട്ടിലും ഓഫീസിലുമായി നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കളുള്ളതായി വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു.
സസ്പെന്‍ഷനിലായ സൂരജിനെ അടുത്തദിവസം അറസ്റ്റ് ചെയ്യാനാണ് വിജിലന്‍സ് തീരുമാനം. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ സൂരജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സൂരജിന്റെ ഭാര്യ, മകന്, ഭാര്യാപിതാവ് എന്നിവരെ അടുത്തദിവസം വിജിലന്‍സ് സംഘം ചോദ്യം ചെയ്യുമെന്നും അറിയുന്നു. ഇവരുടെ പേരിലും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളതായി വെളിപ്പെട്ട സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: