തമിഴ്‌നാട്‌ പി.എസ്‌.സി ചെയര്‍മാന്റെ വീട്ടില്‍ റെയ്‌ഡ്‌

Friday 14 October 2011 11:28 am IST

ചെന്നൈ: തമിഴ്‌നാട്‌ പബ്ലിക്ക്‌ സര്‍വീസ്‌ കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍.ചെല്ലമുത്തുവിന്റെയും അംഗങ്ങളുടെയും വീട്ടില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌. നിയമനത്തിന്‌ കോഴവാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്ഷന്‍ (ഡി.വി.എ.സി) നേതൃത്വത്തിലാണ്‌ റെയ്‌ഡ്‌ തുടരുന്നത്‌. ഒരേ സമയം 16 സ്ഥലങ്ങളിലായാണ്‌ റെയ്‌ഡ്‌ നടക്കുന്നത്‌. ചെല്ലമുത്തുവിന്റെ കില്‍പോക്ക്‌ ഗാര്‍ഡനിലെ ചെയര്‍മാന്റെ വസതിയിലാണ്‌ റെയ്‌ഡ്. ഗോപാലപുരത്തും നന്ദനത്തും റെയ്‌ഡ്‌ നടക്കുന്നുണ്ട്‌. ഡി.എം.കെ ഭരണക്കാലത്തായിരുന്നു കമ്മിഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും നിയമിച്ചത്‌.