അര്‍ധവാര്‍ഷിക പരീക്ഷ: ഡിസം. 12 മുതല്‍ 19 വരെ

Saturday 22 November 2014 10:25 pm IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവച്ചതിനെത്തുടര്‍ന്നു മാറ്റിയ അര്‍ധവാര്‍ഷിക പരീക്ഷയുടെ പുതുക്കിയ തീയതി തീരുമാനിച്ചു. ഡിസംബര്‍ 12 മുതല്‍ 19 വരെ രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ക്യുഐപി യോഗത്തിന്റെതാണ് തീരുമാനം. അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പിന്‍വലിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അധ്യാപക പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. അധ്യാപക പുനര്‍വിന്യാസത്തിനെതിരെ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ ക്യുഐപി യോഗത്തില്‍ അധ്യാപക പുനര്‍വിന്യാസത്തിലെ പ്രശ്‌നങ്ങള്‍ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രശ്‌നം വഷളാക്കിയതെന്നും സംഘടനകള്‍ ആരോപിച്ചു. പുതിയ ടൈംടേബിള്‍ നിലവില്‍വന്നതോടെ കുട്ടികള്‍ക്ക് ഒരു ദിവസം രണ്ടു പരീക്ഷകള്‍ എഴുതേണ്ടിവരും. കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികളെയും പുതുക്കിയ പരീക്ഷ തീയതി ബാധിക്കും. കായിക അധ്യാപകരുടെ പ്രതിഷേധത്തെത്തുടര്‍ന്നു സംസ്ഥാന സ്‌കൂള്‍ കായികമേള ഡിസംബര്‍ 8 മുതല്‍ 11 വരെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 11 സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ 12നു രാവിലെ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നത് പ്രയാസകരമാകും. പരീക്ഷാ ടൈംടേബിള്‍: പത്താം ക്ലാസ്: 12-ാം തീയതി(വെള്ളി)രാവിലെ 10 മണി മുതല്‍ 11.45 വരെ മലയാളം പേപ്പര്‍ 1. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 3.45 വരെ മലയാളം രണ്ടാം പേപ്പര്‍. 15ാംതീയതി(തിങ്കള്‍) 10 മുതല്‍ 12.45 വരെ ഇംഗ്ലീഷ്. രണ്ടു മുതല്‍ 3.45 വരെ ഹിന്ദി. 16ാം(ചൊവ്വ) തീയതി 10 മണി മുതല്‍ 12.45വരെ സാമൂഹ്യപാഠം. 17ാം തീയതി(ബുധന്‍)10 മണി മുതല്‍ 11.45വരെ ഫിസിക്‌സ്. രണ്ടു മുതല്‍ 3.45വരെ കെമിസ്ട്രി. 18ാംതീയതി(വ്യാഴം) 10 മണി മുതല്‍ 12.45വരെ കണക്ക്. 19ാം തീയതി(വെള്ളി) രണ്ടു മണി മുതല്‍3.45 വരെ ബയോളജി പരീക്ഷാ ടൈംടേബിള്‍ ഒന്‍പതാം ക്ലാസ്: 12-ാം തീയതി(വെള്ളി)രാവിലെ 10 മണി മുതല്‍ 11.45 വരെ മലയാളം രണ്ടാംപേപ്പര്‍. 15ാംതീയതി(തിങ്കള്‍) 10 മുതല്‍ 12.45 വരെ സാമൂഹ്യപാഠം. 16-ാം(ചൊവ്വ) തീയതി 10 മണി മുതല്‍ 12.45വരെ കണക്ക്. ഉച്ചയ്ക്ക് രണ്ടു മതല്‍ 3.45വരെ ഹിന്ദി. 17-ാം തീയതി(ബുധന്‍)10 മണി മുതല്‍ 11.45വരെ മലയാളം ഒന്നാം പേപ്പര്‍. 18-ാം തീയതി(വ്യാഴം) 10മണിമുതല്‍ 12.45വരെ ഇംഗ്ലീഷ്. രണ്ടുമണിമുതല്‍ 3.45വരെ ഫിസ്‌ക്‌സ്. 19-ാം തീയതി(വെള്ളി)10 മണി മുതല്‍ 11.45വരെ കെമിസ്ട്രി. രണ്ടു മുതല്‍ 3.45വരെ ബയോളജി. ഈ അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയത്തില്‍ ഏഴായിരത്തിലധികം അധ്യാപകരെ അധികമായി കണ്ടെത്തിയിരുന്നു. ഈ അധ്യാപകരെ കായിക കലാ അധ്യാപകരായി പുനര്‍വിന്യസിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വിവാദമായത്. കായിക കലാ രംഗത്ത് പരിചയമില്ലാത്തവരെ പ്രസതുത മേഖലകളില്‍ നിയമിക്കുന്നതിനെതിരെ അധ്യാപകര്‍ രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കായിക മേഖലകള്‍ തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കായിക മേളമാറ്റിവച്ചതിനെത്തുടര്‍ന്നാണ് പരീക്ഷയുടെ തീയതിയും മാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.