സനാതനധര്‍മ്മം ലോകത്തിന്റെ വഴികാട്ടി: വി. മോഹനന്‍

Saturday 22 November 2014 10:49 pm IST

വിശ്വഹിന്ദുപരിഷത്ത് സുവര്‍ണ്ണ ജയന്തി രഥയാത്രയ്ക്ക് മലപ്പുറം കലക്‌ട്രേറ്റ് പരിസരത്ത് സ്വീകരണം നല്‍കിയപ്പോള്‍

മലപ്പുറം: ലോകത്തിന് വഴി കാട്ടാന്‍ സനാതന ധര്‍മ്മത്തിന് മാത്രമേ കഴിയുകയുള്ളുവെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്‍ അഭിപ്രായപ്പെട്ടു. വിശ്വഹിന്ദുപരിഷത്ത് സുവര്‍ണ്ണ ജയന്തി രഥയാത്രക്ക് മലപ്പുറം കലക്‌ട്രേറ്റ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതനധര്‍മ്മത്തെ ലോകം മുഴുവന്‍ അംഗീകരിച്ചു കൊണ്ടിരിക്കുകയാണ്. സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായി മുന്നോട്ടു പോകുന്ന ഭാരതത്തിന് മാത്രമാണ് ലോകത്തിന് വെളിച്ചമേകാന്‍ സാധിക്കൂ. ഭാരതീയരെ സനാതനധര്‍മ്മത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ പലശക്തികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ സനാതനധര്‍മ്മം ഇതിനെയെല്ലാം ചെറുത്ത് തോല്പിച്ച് മുന്നോട്ടു പോകും.

ഹിന്ദുക്കള്‍ സംഘടിച്ചാല്‍ അതു വര്‍ഗ്ഗീതയതയാണെന്ന് പറയുന്നവര്‍ ഹിന്ദുസമൂഹത്തിന്റെ നാശം ആഗ്രഹിക്കുന്നവരാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും സംഘടിച്ചാല്‍ അതു വര്‍ഗീയതയാണെന്ന് ആരും പറയുന്നില്ല. ഹിന്ദുക്കള്‍ ഒന്നാകുന്നത് ആരെയും ദ്രോഹിക്കാനല്ല, ഹിന്ദുസമാജത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ്. സനാതനധര്‍മ്മം അനുസരിച്ച് ജീവിക്കുന്ന ഹിന്ദുസമൂഹം ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയ രഥയാത്രക്ക് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രപരിസരം, വളാഞ്ചേരി പൈങ്കണ്ണൂര്‍ മഹാക്ഷേത്ര പരിസരം എടപ്പാള്‍ സേവാഭാരതി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

ബജ്‌രംഗദള്‍ സംസ്ഥാന സംയോജകന്‍ പി.ജി. കണ്ണന്‍, കൊളത്തൂര്‍ രാധാകൃഷ്ണന്‍, സ്വാമി ഈശ്വരാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ, സ്വാമി കൃഷ്ണാനന്ദ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, സംസ്ഥാന സെക്രട്ടറി പി.വി മുരളീധരന്‍, സ്വാമി അദ്വൈതാനന്ദ സരസ്വതി, ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ, വിഎച്ച്പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്‍ ബലരാമന്‍, തുടങ്ങിയവര്‍ സംസാരിച്ചു. യാത്ര ഇന്ന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.