കമ്പംമെട്ടില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Saturday 22 November 2014 11:30 pm IST

കമ്പംമെട്ട് : കമ്പംമെട്ട് ചെക്ക് പോസ്റ്റിന് സമീപത്തുനിന്നും അരകിലോ കഞ്ചാവ് പിടിച്ചു. പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ചെക്ക് പോസ്റ്റിന് സമീപം കണ്ട വഴിയാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്നുമാണ് കമ്പംമെട്ട് എസ്.ഐ. അസീസിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് പിടികൂടിയത്. മൊഴികളിലെ വൈരുദ്ധ്യമാണ് പ്രതികളെ കുടുക്കാന്‍ കാരണമായത്. കഞ്ചാവ് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. എറണാകുളം വൈറ്റില സ്വദേശികളായ തടത്തിപ്പറമ്പില്‍ നിജിന്‍ (21), കുരിശുപറമ്പില്‍ സോബിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ശൃംഖലയിലെ പ്രധാന കണ്ണികളാണിവരെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. ഇവരില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.