ഈ ടോയ്‌ലറ്റ് പ്രവര്‍ത്തിക്കുന്നില്ല: ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

Saturday 22 November 2014 11:43 pm IST

കോയിപ്രം: പുല്ലാട് മാര്‍ക്കറ്റില്‍ ഒരുവര്‍ഷം മുമ്പ് സ്ഥാപിച്ച ഇ ടൊയ്‌ലറ്റ് പ്രവര്‍ത്തനക്ഷമമാക്കാതെ കാടുകയറി കിടക്കുന്നതില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതീകാത്മകമായി ഇ ടൊയ്‌ലറ്റിന്റെ സംസ്‌ക്കാരം നടത്തിയാണ് വ്യത്യസ്ഥമായ പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപി ജില്ലാ ട്രഷറാര്‍ പി.കെ.ഗോപാലകൃഷ്ണന്‍നായര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനില്‍പുല്ലാട് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി.ഉണ്ണികൃഷ്ണന്‍, തുളസീധരന്‍നായര്‍, ഗോപന്‍, വിജയപണിക്കര്‍, അനി കാലായില്‍ , ഓമനകൃഷ്ണന്‍, രാമദാസ്, സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.