തിരുവനന്തപുരം:അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന എയര്‍ ബസുകളില്‍ വിജിലന്‍സ് പരിശോധന. ചെന്നൈ, കോയമ്പത്തൂര്‍, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ബസുകളിലായിരുന്നു മിന്നല്‍ പരിശോധന.
നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് പരിശോധന ആരംഭിച്ചത്.
റെയ്ഡില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, പൂക്കള്‍ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: